മുസ്തഫിസുറിനോട് ചതുര്‍ദിന മത്സരം കളിക്കുവാന്‍ ആവശ്യപ്പെട്ട് സെലക്ടര്‍മാര്‍

- Advertisement -

ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനോട് ശ്രീലങ്ക എയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലെ ചതുര്‍ദിന മത്സരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സെലക്ടര്‍മാര്‍. ഐപിഎലിനിടെ പരിക്കേറ്റ താരത്തിന്റെ സേവനം കുറച്ച് നാളായി ബംഗ്ലാദേശ് ക്രിക്കറ്റിനു ലഭിക്കുന്നില്ലായിരുന്നു. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയി താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ബോര്‍ഡ് താരത്തിന്റെ ഫോമും ഫിറ്റ്നെസും അവലോകനം ചെയ്യണമെന്ന തീരുമാനത്തിലാണ്.

ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര താരത്തിനു പരിക്ക് മൂലം നഷ്ടമായിരുന്നു. വിന്‍ഡീസില്‍ രണ്ടാം ടെസ്റ്റിന്റെ സമയത്ത് മാത്രമേ താരം പൂര്‍ണ്ണമായും ഫിറ്റാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേ സമയം ബംഗ്ലാദേശിന്റെ വിന്‍ഡീസ് പരമ്പര നാളെ നടക്കുന്ന സന്നാഹ മത്സരത്തിലൂടെ ആരംഭിക്കും. ജൂലൈ 4നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജൂലൈ 12നു ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement