സിംബാബ്‍വേ പരമ്പര, ബംഗ്ലാദേശ് പ്ലേയര്‍ ഡ്രാഫ്ട് മാറ്റി വെച്ചു

ഒക്ടോബര്‍ 25നു നടക്കാനിരുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ പ്ലേയര്‍ ഡ്രാഫ്ട് ഒക്ടോബര്‍ 28നു മാത്രമാവും നടക്കുകയെന്ന് അറിയിച്ച് ടൂര്‍ണ്ണമെന്റ് അധികൃതര്‍. സിംബാബ്‍വേ പരമ്പരയിലെ രണ്ട് മൂന്ന് ഏകദിന മത്സരങ്ങള്‍ ഒക്ടോബര്‍ 24, 26 തീയ്യതികളില്‍ നടക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് ബോര്‍ഡ് അറിയിച്ചു.

തീരുമാനം ബോര്‍ഡിന്റെ പ്രതിനിധിയായ ബിപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ സെക്രട്ടറി ഇസ്മയില്‍ ഹൈദറും സ്ഥിതീകരിച്ചിട്ടുണ്ട്. ഈ രണ്ട് ഏകദനിങ്ങളുള്ളതിനാല്‍ 25നു പ്ലേയര്‍ ഡ്രാഫ്ട് സംഘടിപ്പിക്കുക പ്രയാസമാണെന്നാണ് ഹൈദര്‍ അഭിപ്രായപ്പെട്ടത്.

ഒക്ടോബര്‍ 21നാണ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഒക്ടോബര്‍ 26നു മൂന്നാം ഏകദിനത്തിനു ശേഷം ടെസ്റ്റ് പരമ്പര നവംബര്‍ 3നു മാത്രമേ ആരംഭിക്കുകയുള്ളു എന്നതിനാല്‍ തന്നെ ഈ കാലയളവില്‍ അനായാസം ഡ്രാഫ്ട് നടത്താനാകുമെന്ന് ബോര്‍ഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Exit mobile version