Site icon Fanport

പാകിസ്ഥാൻ – ബംഗ്ലാദേശ് ടി20 ഉപേക്ഷിച്ചു

പാകിസ്ഥാനും ബംഗ്ളദേശും തമ്മിൽ നടക്കേണ്ട മൂന്നാം ടി20 മഴ മൂലം ഉപേക്ഷിച്ചു. തുടർച്ചയായി പെയ്ത മഴയാണ് മത്സരം ഉപേക്ഷിക്കാൻ കാരണമായത്. ഒരു പന്ത് പോലുമറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച പാകിസ്ഥാൻ ടി20 പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

ഇന്നത്തെ മത്സരത്തോടെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ബംഗ്ലാദേശിന്റെ പാകിസ്ഥാൻ പരമ്പരയിലെ ആദ്യ ഘട്ടം സമാപിച്ചു. രണ്ടാം ഘട്ടത്തിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിനായി ഫെബ്രുവരിയിൽ ബംഗ്ലാദേശ് വീണ്ടും പാകിസ്ഥാനിൽ പര്യടനം നടത്തും. നേരത്തെ ആദ്യ ടി20 5 വിക്കറ്റിനും രണ്ടാം ടി20 9  വിക്കറ്റിനും പാകിസ്ഥാൻ ജയിച്ചിരുന്നു.

Exit mobile version