Picsart 23 03 20 18 18 02 927

മുഷ്ഫിഖുർ റഹീമിന്റെ അതിവേഗ സെഞ്ച്വറി, ബംഗ്ലാദേശിന് വലിയ സ്കോർ

അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലദേശ് 349/6 എന്ന കൂറ്റൻ സ്‌കോർ നേടിയത. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ്, 60 പന്തിൽ സെഞ്ച്വറി നേടിയ മുഷ്ഫിഖുർ റഹീമിന്റെ മികവിലാണ് വലിയ സ്കോറിൽ എത്തിയത്‌. മുഷ്ഫിഖറിന്റെ ഒമ്പതാം ഏകദിന സെഞ്ച്വറിയാണിത്‌. 14 ഫോറും 2 സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.

ലിറ്റൺ ദാസ് 70 റൺസ് എടുത്തും ഷാന്റോ 72 റൺസ് എടുത്തും ബംഗ്ലാദേശിനായി ബാറ്റു കൊണ്ട് തിളങ്ങി‌. ബംഗ്ലദേശ് ബാറ്റ്സ്മാന്മാരെ പിടിച്ചുനിർത്താൻ അയർലൻഡിന്റെ ബൗളർമാർ പാടുപെട്ടു, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹ്യൂം ബൗളർമാരിൽ മികച്ചുനിന്നു. മാർക്ക് അഡൈറും ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരം ബംഗ്ലാദേശ് വിജയിച്ചിരുന്നു. ഇന്ന് കൂടെ ജയിച്ചാൽ അവർക്ക് പരമ്പര സ്വന്തമാകും.

Exit mobile version