ഗാരി കിര്‍സ്റ്റനെ കണ്‍സള്‍ട്ടന്റായി ബംഗ്ലാദേശ് പരിഗണിക്കുന്നു

മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഗാരി കിര്‍സ്റ്റനെ ബംഗ്ലാദേശിന്റെ കണ്‍സള്‍ട്ടന്റായി ലഭിക്കുന്നതിനുള്ള ശ്രമങ്ങളുമായി ബംഗ്ലാദേശ് ബോര്‍ഡ്. ചര്‍ച്ചകള്‍ പുരോഗമിക്കുവെന്ന് അറിയിച്ച ബംഗ്ലാദേശ് ബോര്‍ഡ് നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സുമായി സഹകരിച്ച് വരുന്ന കിര്‍സ്റ്റനില്‍ നിന്നുള്ള സമ്മതത്തിനായി കാത്തിരിക്കുകയാണെന്നാണ് അറിയുന്നത്.

ഇന്ത്യയെ ദക്ഷിണാഫ്രിക്കയെയും പരിശീലിപ്പിച്ച് വിജയിച്ച കോച്ചാണ് ഗാരി കിര്‍സ്റ്റന്‍. ഐപിഎലില്‍ ബാംഗ്ലൂരിന്റെ ബാറ്റിംഗ് പരിശീലകനെന്ന സ്ഥാനം വഹിക്കുന്ന ഗാരി ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിനിന്റെ മുഖ്യ പരിശീലകനാണ്. ഐപിഎലിനു ശേഷം മാത്രമേ ഗാരി കിര്‍സ്റ്റനുമായി അന്തിമ കരാറില്‍ ബംഗ്ലാദേശ് എത്തുകയുള്ളു എന്നാണ് അറിയുന്നത്.

കിര്‍സ്റ്റെന്‍ സമ്മതം മൂളുകയാണെങ്കില്‍ സീനിയര്‍ ടീമിനൊപ്പം അണ്ടര്‍ 19, ബംഗ്ലാദേശ് എ ടീം എന്നിവരെയും സഹായിക്കുവാനുള്ള ചുമതല കിര്‍സ്റ്റനില്‍ വന്നുചേരുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്കൗട്ട് ചെയ്യാൻ ആപ്പ് ഇറക്കി എ ഐ എഫ് എഫ്
Next articleഇന്ത്യയുടെ അപരാജിത കുതിപ്പിന് അവസാനം കുറിച്ച് കിർഗിസ്താൻ