Davidmoore

ബംഗ്ലാദേശ് താരങ്ങളുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിനായി ജിപിഎസ് ഉപയോഗിക്കണം – ഡേവിഡ് മൂര്‍

ബംഗ്ലാദേശിന്റെ പുതുതായി നിയമിച്ച ഹെഡ് ഓഫ് പ്രോഗ്രാം ഡേവിഡ് മൂര്‍ പറയുന്നത് ടീം ജിപിഎസ് യുഗത്തിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞുവെന്നാണ്. താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ് ചെയ്യുവാന്‍ അവരുടെ സ്ഥിതിയുടെ യഥാര്‍ത്ഥ ചിത്രം കിട്ടുവാനായി ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്.

നിലവിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും മൂര്‍ ആവശ്യപ്പെടുന്നത് ജിപിഎസ് കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു സംവിധാനം ആവശ്യമാണെന്നാണ്.

Exit mobile version