രണ്ടാം ഏകദിനം ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ആദ്യ ഏകദിനത്തിലെ പരാജയത്തിനു ശേഷം രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയിലെ ബോളണ്ട് പാര്‍ക്കിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ മികച്ച സ്കോര്‍ നേടാന്‍ ബംഗ്ലാദേശിനായെങ്കിലും സ്കോര്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ദക്ഷിണാഫ്രിക്ക അടിച്ചെടുക്കുകയായിരുന്നു. ബംഗ്ലാദേശിനായി തമീം ഇക്ബാല്‍ ടീമില്‍ തിരികെ എത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡിക്കോക്ക്, ഹാഷിം അംല, ഫാഫ് ഡു പ്ലെസി, എബി ഡിവില്ലിയേഴ്സ്, ജീന്‍ പോള്‍ ഡുമിനി, ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍, ഡ്വെയിന്‍ പ്രിട്ടോറിയസ്, ആന്‍ഡിലേ ഫെഹ്ലുക്വായോ, കാഗിസോ റബാഡ, ഡേന്‍ പാറ്റേര്‍സണ്‍, ഇമ്രാന്‍ താഹിര്‍

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, ഇമ്രുല്‍ കൈസ്, ലിറ്റണ്‍ ദാസ്, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫികുര്‍ റഹിം, സബ്ബിര്‍ റഹ്മാന്‍, നാസിര്‍ ഹൊസൈന്‍, മഹമ്മദുള്ള, മഷ്റഫേ മൊര്‍തസ, ടാസ്കിന്‍ അഹമ്മദ്, റൂബല്‍ ഹൊസൈന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement