Bangladeshafg

425/4 എന്ന നിലയിൽ ബംഗ്ലാദേശിന്റെ ഡിക്ലറേഷന്‍, അഫ്ഗാനിസ്ഥാന് രണ്ടാം ഇന്നിംഗ്സിലും മോശം തുടക്കം

ധാക്കയിൽ അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് കൂറ്റന്‍ തോൽവി. മത്സരത്തിന്റെ രണ്ട് ദിവസം അവശേഷിക്കുമ്പോള്‍ 8 വിക്കറ്റ് അവശേഷിക്കുന്ന ടീമിന് ഇനി നേടേണ്ടത് 617 റൺസാണ്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 45/2 എന്ന നിലയിലാണ്.

നേരത്തെ ബംഗ്ലാദേശ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 425/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മോമിനുള്‍ ഹക്ക് 121 റൺസും ലിറ്റൺ ദാസ് 66 റൺസുമായി ക്രീസിൽ നിൽക്കുമ്പോളായിരുന്നു ടീമിന്റെ ഡിക്ലറേഷന്‍. 124 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും 71 റൺസ് നേടിയ സാക്കിര്‍ ഹസനും ആണ് മറ്റ് പ്രധാന ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍.

Exit mobile version