Site icon Fanport

പരിശീലനം പുനരാരംഭിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച പരിശീലനം പുനരാരംഭിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ടീമിലെ 9 താരങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് പരിശീലനം പുനരാരംഭിച്ചത്. നിലവിൽ താരങ്ങക്ക് ജിം സെഷൻ ആവും ആദ്യ ദിവസങ്ങളിൽ നൽകുക.

ധാക്കയിലെ ഷേർ ഇ ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ചിറ്റങ്കോങിലെ സാഹുർ അഹമ്മദ് ചൗധരി സ്റ്റേഡിയം, സിൽഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഖുൽനയിലെ ഷെയ്ഖ് അബു നാസർ സ്റ്റേഡിയം എന്നിവയാണ് താരങ്ങൾക്ക് പരിശീലനം നടത്താൻ വേണ്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഒരുക്കിയത്.

ബംഗ്ലാദേശ് താരങ്ങളായ മുഷ്‌ഫിഖുർ, ഇമ്രുൽ ഖായീസ്, മുഹമ്മദ് മിഥുൻ, ഷഫിഉൽ ഇസ്ലാം, സയ്ദ് ഖാലിദ് ആഹ്മെദ്, നാസും അഹമ്മദ്, മെഹ്‌ദി ഹസൻ, നൂറുൽ ഹസൻ, നയീം ഹസൻ എന്നിവരാണ് കോവിഡ്-19 വൈറസ് ബാധക്ക് ശേഷം പരിശീലനം പുനരാരംഭിച്ചത്.

Exit mobile version