ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് കരുത്തിനു മുന്നില്‍ തകര്‍ന്ന് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ 333 റണ്‍സ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. അവസാന ദിവസം 375 റണ്‍സ് നേടേണ്ടിയിരുന്ന ബംഗ്ലാദേശ് 90 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 49/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു അവസാന 7 വിക്കറ്റുകള്‍ വെറു 41 റണ്‍സിനു നഷ്ടപ്പെടുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 199 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

കേശവ് മഹാരാജ് നാലും കാഗിസോ റബാഡ മൂന്ന് വിക്കറ്റും വീഴ്ത്തി. മോണേ മോര്‍ക്കല്‍ രണ്ട് വിക്കറ്റ് നേടി. 32 റണ്‍സ് നേടിയ ഇമ്രുല്‍ കൈസ് ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍.

സ്കോര്‍:
ദക്ഷിണാഫ്രിക്ക: 496/3 ഡിക്ലയേര്‍ഡ്, 247/6 ഡിക്ലയേര്‍ഡ്
ബംഗ്ലാദേശ്: 320/10, 90/10

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article136 റണ്‍സ് നേടാനാകാതെ പാക്കിസ്ഥാന്‍, ശ്രീലങ്കന്‍ ജയം 21 റണ്‍സിനു
Next articleFanzone : സ്ലാട്ടന് ഇന്ന് മുപ്പത്തിആറാം പിറന്നാൾ