ടീമിനു കൂറ്റന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഓസ്ട്രേലിയയ്ക്കെതിരെ ചരിത്ര വിജയം നേടിയ ബംഗ്ലാദേശ് ടീമിനെ ഇനി കാത്തിരിക്കുന്നത് വലിയ പണക്കിലുക്കം. 2 കോടി ടാക്കയാണ് ടീമിനു പാരിതോഷികമായി ബോര്‍ഡ് പ്രഖ്യാപിച്ചത്. ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും മുഴുവനായാണ് ഈ സമ്മാനത്തുക ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ഇത് കൂടാതെ ചാമ്പ്യന്‍സ് ട്രോഫിയിലെ ടീമിന്റെ പ്രകടനത്തിനു 4 കോടി ബംഗ്ലാദേശ് ടാക്കയുടെ പാരിതോഷികവും ബോര്‍ഡ് പ്രഖ്യാപിച്ചു.

ധാക്കയില്‍ അവസാനിച്ച ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ഓസ്ട്രേലിയയെ 20 റണ്‍സിനു പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാലയളവില്‍ ടീം ശ്രീലങ്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവരെയും പരാജയപ്പെടുത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി വരെ എത്തിയും ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലൂയിസ് നാനി വലൻസിയ വിട്ടു, ഇനി ഇറ്റാലിയൻ ലീഗിൽ
Next articleമുൻ ബാഴ്സലോണ സ്റ്റാർ എഫ് സി ഗോവയിൽ