Bangladesh

ബംഗ്ലാദേശിൽ ആദ്യമായി ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തി ആതിഥേയര്‍, ജയം 150 റൺസിന്

നാലാം ദിവസം മൂന്ന് വിക്കറ്റ് അവശേഷിക്കെ 219 റൺസ് വിജയത്തിനായി നേടേണ്ടിയിരുന്ന ന്യസിലാണ്ടിന് തോൽവി ഭാരം 150 റൺസായി ചുരുക്കുവാന്‍ മാത്രമേ കഴിഞ്ഞുള്ളു. 181 റൺസിന് സന്ദര്‍ശകരുടെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ബംഗ്ലാദേശ് ആദ്യ ടെസ്റ്റിൽ വിജയം കുറിയ്ക്കുകയായിരുന്നു.

ഡാരിൽ മിച്ചൽ(58), ഇഷ് സോധി(22), ടിം സൗത്തി(34) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും തൈജുള്‍ ഇസ്ലാം 6 വിക്കറ്റുമായി ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. നയീം ഹസന്‍ 2 വിക്കറ്റും നേടി.

ബംഗ്ലാദേശിൽ ന്യൂസിലാണ്ടിനെതിരെ ആദ്യമായി വിജയം നേടി എന്ന ചരിത്ര നേട്ടം കൂടി ഈ വിജയത്തോടെ ബംഗ്ലാദേശിന് കുറിയ്ക്കാനായി.

Exit mobile version