Bangladeshengland

ഇംഗ്ലണ്ടിന്റെ വൈറ്റ് വാഷ് മോഹങ്ങള്‍ പൊലിഞ്ഞു, 50 റൺസ് വിജയവുമായി ബംഗ്ലാദേശ്

മൂന്നാം ഏകദിനം വിജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാമെന്ന ഇംഗ്ലണ്ട് മോഹങ്ങള്‍ക്ക് തിരിച്ചടി. 246 റൺസിന് ബംഗ്ലാദേശിനെ ഒതുക്കിയെങ്കിലും 43.1 ഓവറിൽ ഇംഗ്ലണ്ട് വെറും 196 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 50 റൺസ് വിജയം കരസ്ഥമാക്കുകയായിരുന്നു.

ഷാക്കിബ് അൽ ഹസന്റെ ഓള്‍റൗണ്ട് മികവാണ് ഇംഗ്ലണ്ടിനെ തളച്ചത്. താരം ബാറ്റിംഗിൽ 75 റൺസും ബൗളിംഗിൽ 4 വിക്കറ്റും നേടുകയായിരുന്നു. ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 104/3 െന്ന നിലയിൽ മുന്നേറുകയായിരുന്നുവെങ്കിലും അവസാന 7 വിക്കറ്റുകള്‍ 92 റൺസ് നേടുന്നതിനിടെ നഷ്ടമായി.

38 റൺസ് നേടിയ ജെയിംസ് വിന്‍സ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഫിലിപ്പ് സാള്‍ട്ട്(35), സാം കറന്‍(23), ജോസ് ബട്‍ലര്‍(26), ക്രിസ് വോക്സ്(34) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഷാക്കിബിന് പിന്തുണയായി തൈജുള്‍ ഇസ്ലാമും എബോദത്ത് ഹൊസൈനും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version