Bangladesh

ലോ സ്കോറിംഗ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ബംഗ്ലാദേശ്

ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം ടി20യിൽ 6 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്. 17 ഓവറിൽ അഫ്ഗാനിസ്ഥാന്‍ 116/7 എന്ന നിലയിൽ നിൽക്കുമ്പോള്‍ കളി മഴ കാരണം തടസ്സപ്പെടുകയായിരുന്നു. പിന്നീട് ലക്ഷ്യം 17 ഓവറിൽ 119 ആയി പുനഃക്രമീകരിച്ചപ്പോള്‍ ബംഗ്ലാദേശ് 16.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയ കരസ്ഥമാക്കി.

35 റൺസ് നേടിയ ലിറ്റൺ ദാസിനും 24 റൺസ് നേടിയ അഫിഫ് ഹൊസൈനുമൊപ്പം ടൗഹിദ് ഹൃദോയി(19), ഷാക്കിബ് അൽ ഹസന്‍(18*) എന്നിവരാണ് ആതിഥേയരുടെ വിജയം ഉറപ്പാക്കിയത് അഫ്ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്മാനും അസ്മത്തുള്ളയും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിരയിൽ 25 റൺസ് നേടിയ അസ്മത്തുള്ളയാണ് ടോപ് സ്കോറര്‍. കരീം ജനത്(20), ഇബ്രാഹിം സദ്രാന്‍(22) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബംഗ്ലാദേശിനായി ടാസ്കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍, ഷാക്കിബ് അൽ ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version