ഭേദപ്പെട്ട തുടക്കത്തിന് ശേഷം താളം തെറ്റി ബംഗ്ലാദേശ് ബാറ്റിംഗ്

പാക്കിസ്ഥാനെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ മികച്ച സ്കോര്‍ നേടാമെന്ന ബംഗ്ലാദേശ് മോഹങ്ങള്‍ക്ക് തിരിച്ചടി. മുഹമ്മദ് നൈയിം 47 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബംഗ്ലാദേശിന് 124 റൺസ് മാത്രമേ നേടാനായുള്ളു.

ഒരു ഘട്ടത്തിൽ 80/2 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിന് അവസാന ഓവറുകളിൽ വേണ്ടത്ര റൺസ് കണ്ടെത്താന്‍ സാധിച്ചില്ല. ഷമീം ഹൊസൈന്‍(22), അഫിഫ് ഹൊസൈന്‍(20), മഹമ്മുദുള്ള(13) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

മുഹമ്മദ് വസീം ജൂനിയര്‍, ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

Exit mobile version