Site icon Fanport

ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച

ഇന്ത്യക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് വമ്പൻ തകർച്ച. അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എടുത്തിട്ടുണ്ട്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ ബൗളർമാരെ പ്രതിരോധിക്കുന്നതിൽ ബംഗ്ലാദേശ് പരാജയപ്പെടുകയായിരുന്നു.

ബംഗ്ലാദേശിന്റെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാർ പൂജ്യത്തിനാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശ് നിരയിൽ 29 റൺസ് എടുത്ത് പുറത്തായ ഓപണർ ഷാദ്മാൻ ഇസ്ലാം മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്.

നിലവിൽ 6 റൺസ് എടുത്ത് മഹ്മദുള്ളയും 15 റൺസ് എടുത്ത് ലിറ്റൻ ദാസുമാണ് ക്രീസിലുള്ളത്.

Exit mobile version