ബംഗ്ലാദേശ് അസിസ്റ്റന്റ് കോച്ച് രാജിവെച്ചു

അസിസ്റ്റന്റ് കോച്ച് റിച്ചാര്‍ഡ് ഹാല്‍സാലിന്റെ രാജി സ്വീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കുടുംബപരമായ കാരണങ്ങള്‍ കാണിച്ചാണ് റിച്ചാര്‍ഡ് തന്റെ കോച്ചിംഗ് ദൗത്യം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ടീമിന്റെ ഒപ്പമുണ്ടായിരുന്ന ആളാണ് റിച്ചാര്‍ഡ് ഹാല്‍സാല്‍. ബംഗ്ലാദേശ് ടീമിനു നല്‍കിയ സേവനത്തിനു ബോര്‍ഡ് ഹാല്‍സാലിനു പ്രത്യേകം നന്ദി അര്‍പ്പിച്ചു.

നിദാഹസ് ട്രോഫിയില്‍ നിന്ന് റിച്ചാര്‍ഡ് ഹാല്‍സലിനു അവധി നല്‍കുകയായിരുന്നു ബോര്‍ഡ്. ശ്രീലങ്കയില്‍ നിദാഹസ് ട്രോഫിയ്ക്ക് വേണ്ടി കോര്‍ട്നി വാല്‍ഷിനെ താല്‍ക്കാലിക കോച്ചായി ബംഗ്ലാദേശ് കോച്ചായി നിയമിക്കുകയായിരുന്നു. ശ്രീലങ്കയുടെ ബംഗ്ലാദേശ് പരമ്പരയിലെ മോശം പ്രകടനമാണ് അത് വരെ മുഖ്യ കോച്ചായി സാധ്യത കല്പിച്ചിരുന്ന ഹാല്‍സാലിനെ മാറ്റി വേറെ കോച്ചിനെ തേടുവാന്‍ ബംഗ്ലാദേശ് ബോര്‍ഡിനെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ റഷീദ് ഖാന്‍ ഫോമിലേക്ക് മടങ്ങിയെത്തി, അഫ്ഗാനിസ്ഥാനു തകര്‍പ്പന്‍ ജയം
Next articleശ്രീലങ്കയെ നാട്ടില്‍ കീഴടക്കി പാക്കിസ്ഥാന്‍