Site icon Fanport

ആദ്യ രണ്ട് ടി20 മത്സരങ്ങളുടെ ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേക്കുള്ള ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്. തമീം ഇക്ബാല്‍ തന്റെ വിശ്രമം തുടരുന്നതിനാല്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം മെഹ്ദി ഹസന് ടീമില്‍ സ്ഥാനം ലഭിച്ചതുമില്ല. 13 അംഗ സംഘത്തെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 13ന് ആരംഭിയ്ക്കുന്ന പരമ്പരയില്‍ അഫ്ഗാനിസ്ഥാനും സിംബാബ്‍വേയുമാണ് മറ്റ് ടീമുകള്‍.

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് മെഹ്ദി ഹസന് തിരിച്ചടിയായത്. 3-0ന് പരമ്പര തോറ്റ ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റ് മാത്രമാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ മത്സരങ്ങള്‍ക്കായി ടീമില്‍ ഇടം ലഭിയ്ക്കാത്ത താരങ്ങള്‍ പിന്നീടുള്ള മത്സരങ്ങളില്‍ ടീമിലേക്ക് എത്തിയേക്കാമെന്നും ബംഗ്ലാദേശിന്റെ മുഖ്യ സെലക്ടര്‍ വ്യക്തമാക്കി. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീം മാത്രമാണെന്നും മിന്‍ഹാജുല്‍ അബേദിന്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഒട്ടേറെ പുതുമുഖങ്ങളെ ബംഗ്ലാദേശ് പരീക്ഷിക്കുന്നുണ്ട്. വരുന്ന കുറച്ച് മാസങ്ങളില്‍ ബംഗ്ലാദേശ് വളരെയേറെ ടി20 മത്സരങ്ങള്‍ കളിക്കുന്നുണ്ടെന്നതാണ് ഇതിന് കാരണമായി സെലക്ടര്‍ പറഞ്ഞത്.

ബംഗ്ലാദേശ്: ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ കുമാര്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, അഫീഫ് ഹൊസൈന്‍, മൊസ്ദേക്ക് ഹൊസൈന്‍, സബ്ബീര്‍ റഹ്മാന്‍, തൈജുല്‍ ഇസ്ലാം, മെഹ്ദി ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മുസ്തഫിസുര്‍ റഹ്മാന്‍, യാസിന്‍ അറാഫത്

Exit mobile version