അഫ്ഗാനിസ്ഥാനെതിരെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ്

- Advertisement -

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയില്‍ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ഷാകിബ് അല്‍ ഹസന്‍ നയിക്കും. മഹമ്മദുള്ളയാണ് വൈസ് ക്യാപ്റ്റന്‍. 15 അംഗ സ്ക്വാഡിലെക്ക് മൊസ്ദേക് ഹൊസൈന്‍ സൈക്കത് തിരികെ എത്തുന്നതാണ് പ്രത്യേകത. നിദാഹസ് ട്രോഫിയില്‍ കളിച്ച ഇമ്രുല്‍ കൈസ്, നൂരുള്‍ ഹസന്‍, ടാസ്കിന്‍ അഹമ്മദ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.

ജൂണ്‍ 3, 5, 7 തീയ്യതികളില്‍ ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ബംഗ്ലാദേശ്: ഷാകിബ് അല്‍ ഹസന്‍, മഹമ്മദുള്ള, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, മുഷ്ഫികുര്‍ റഹിം, സബ്ബിര്‍ റഹ്മാന്‍, മൊസ്ദേക് ഹൊസൈന്‍ സൈക്കത്, ആരിഫുള്‍ ഹക്ക്, മെഹ്ദി മിറാസ്, നസ്മുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അബു ഹൈദര്‍ റോണി, റൂബല്‍ ഹൊസൈന്‍, അബു ജയേദ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement