
വിന്‍ഡീസ് പര്യടനത്തിനുള്ള 31 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന പരമ്പരകളില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കും.നിദാഹസ് ട്രോഫിയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സജീവമല്ലാത്ത ബംഗ്ലാദേശ് മേയ് 13 മുതല്‍ തങ്ങളുടെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.
പ്രാദേശിക പ്രകടനത്തിന്റെ പേരില്‍ സ്ക്വാഡില്‍ ഇടം പിടിച്ച 19 വയസ്സുകാരന് ഫാസ്റ്റ് ബൗളര്‍ യേസിന് അറാഫത് ആണ് സ്ക്വാഡിലെ ഏക പുതുമുഖം. ജൂണില്‍ ഇന്ത്യയില്‍ വെച്ച് അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര കളിക്കുവാനായി ബംഗ്ലാദേശ് തയ്യാറെടുക്കുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial