പരിക്കേറ്റ തമീം ഇക്ബാലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്

പരിക്കിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന തമീം ഇക്ബാലുള്‍പ്പെടെ 15 അംഗ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളില്‍ ആദ്യത്തേത് ഒക്ടോബര്‍ 15നു കിംബര്‍ലിയില്‍ അരങ്ങേറും. നവാഗതനായ മുഹമ്മദ് സൈഫുദ്ദീനാണ് ടീമിലെ പുതുമുഖം.

ലിട്ടണ്‍ ദാസ്, നാസിര്‍ ഹൊസൈന്‍ എന്നിവര്‍ ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ മൊസ്ദേക് ഹൊസൈന്‍ സൈക്കത്, ഷൈഫുല്‍ ഇസ്ലാം, സഞ്ജമുല്‍ ഇസ്ലാം എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. തുടയ്ക്കേറ്റ പരിക്കിനാല്‍ രണ്ടാം ടെസ്റ്റില്‍ മത്സരിക്കാനില്ലാത്ത തമീം ഏകദിനങ്ങള്‍ക്ക് ഫിറ്റാകുമെന്ന പ്രതീക്ഷയിലാണ് സെലക്ടര്‍മാരുടെ പ്രഖ്യാപനം.

സ്ക്വാഡ്: മഷ്റഫേ ബിന്‍ മൊര്‍തസ, തമീം ഇക്ബാല്‍, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ കൈസ്, മഹമ്മദുള്ള, മുഷ്ഫികുര്‍ റഹീം, ഷാകിബ് അല്‍ ഹസന്‍, ഷാബിര്‍ റഹ്മാന്‍, നാസിര്‍ ഹൊസൈന്‍, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍‍ റഹ്മാന്‍, ടാസ്കിന്‍ അഹമ്മദ്, റൂബല്‍ ഹൊസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആന്തണി മാർഷ്യൽ യുണൈറ്റഡ് പ്ലയർ ഓഫ് ദി മന്ത്
Next articleനാട്ടില്‍ ജയമില്ലാതെ തമിഴ് തലൈവാസ്, ബുള്‍സിനോട് തോറ്റത് 10 പോയിന്റിനു