കിര്‍സ്റ്റെന്‍ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഉപദേശകനാകുന്നു, അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

- Advertisement -

മുന്‍ ഇന്ത്യന്‍ കോച്ചും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാനുമായ ഗാരി കിര്‍സ്റ്റനെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഉപദേശകനായി നിയമിക്കുവാന്‍ ഒരുങ്ങുന്നു. വിവിധ നിലകളില്‍ രാജ്യത്തെ കോച്ചുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉപദേശങ്ങള്‍ ഇനി മുതല്‍ ബംഗ്ലാദേശിനു ലഭ്യമാകുമെന്നാണ് അറിയുന്നത്. കിര്‍സ്റ്റന്റെ നിയമനം പ്രഖ്യാപിക്കേണ്ടത് മാത്രമേ ഉള്ളുവെന്നും ബാക്കിയെല്ലാം തീരുമാനമായതാണെന്നുമാണ് ബംഗ്ലാദേശ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ബംഗ്ലാദേശ് ടീമിന്റെ കോച്ചിനെ തിരഞ്ഞെടുക്കുന്നതിലും ഇനി ഗാരി കിര്‍സ്റ്റന്റെ ഉപദേശമുണ്ടാകുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement