Picsart 23 07 11 17 13 29 169

അഫ്ഗാനെ 126ൽ എറിഞ്ഞിട്ട് ബംഗ്ലാദേശ്

മൂന്നാം ഏകദിനത്തിൽ മികച്ച ബൗളിംഗുമായി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കാൻ ബംഗ്ലാദേശിനായി. ബൗളർ ഷോറിഫുൾ ഇസ്ലാമിന്റെ 4 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാനെ 45.2 ഓവറിൽ 126 റൺസിൽ ഒതുക്കാൻ അവർക്ക് ആയി.

ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ആദ്യ രണ്ടു മത്സരങ്ങളിലെ മികവ് ആവർത്തിക്കാൻ ആയില്ല. അസ്മത്തുള്ള ഒമർസായി അഫ്ഗാനിസ്ഥാനായി ഒറ്റയ്ക്ക് പൊരുതി. 71 പന്തിൽ നിന്ന് 56 റൺസ് എടുക്കാൻ താരത്തിനായി‌. 54 പന്തിൽ നിന്ന് 22 റൺസ് നേടിയ ഹഷ്മത്തുള്ള ഷാഹിദിയുടെ പിന്തുണയും ഉണ്ടായിരുന്നു‌.

ബംഗ്ലാദേശിനായി തസ്കിൻ അഹമ്മദും തയ്ജുൽ ഇസ്ലാമും രണ്ട് വിക്കറ്റുകൾ വീതം നേടി. പരമ്പര നേരത്തെ തന്നെ 2-0ന് അഫ്ഗാൻ സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version