ബംഗ്ലാദേശിന് നല്ല തുടക്കം

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് ലഞ്ചിന് പിരിയുമ്പോൾ ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തി 106 റൺസ് എന്ന സ്കോറിൽ നിൽക്കുന്നു. ഓപ്പണർ സൈഫ് ഹസനെ റൺസ് എടുക്കും മുമ്പെ നഷ്ടമായി എങ്കിലും ബംഗ്ലാദേശ് പതറാതെ ബാറ്റു ചെയ്യുന്നതാണ് ആദ്യ സെഷനിൽ കണ്ടത്. 71 പന്തിൽ 65 റൺസുമായി ആക്രമിച്ചു കളിച്ച തമീം ഇക്ബാൽ ആണ് ബംഗ്ലാദേശിനെ സമ്മർദ്ദത്തിൽ നിന്ന് അകറ്റിയത്.

തമീം ഇക്ബാലിന്റെ 29ആം ടെസ്റ്റ് അർധ സെഞ്ച്വറിയാണിത്. 12 ബൗണ്ടറികൾ അടങ്ങിയതാണ് ഇക്ബാലിന്റെ ഇന്നിങ്സ്. 37 റൺസുമായി ഷാന്റോ തമീം ഇക്ബാലിന് പിന്തുണയുമായി ഒരറ്റത്ത് ഉണ്ട്. വിശ്വ ഫെർണാണ്ടൊ ആണ് ശ്രീലങ്കയ്ക്ക് വേണ്ടി ഏക വിക്കറ്റ് വീഴ്ത്തിയത്.

Exit mobile version