
പോര്‍ട്ട് എലിസബത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ലഞ്ചിനു പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് നേടി. അര്‍ദ്ധ ശതകം നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് ക്രീസില്‍. 27ാം ഓവറില്‍ നാലാം പന്തില്‍ ബാന്‍ക്രോഫ്ടിനെ ഡിക്കോക്കിന്റെ കൈകളിലേക്ക് വെറോണ്‍ ഫിലാന്‍ഡര്‍ എത്തിക്കുമ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിനു പിരിയുവാന്‍ തീരുമാനിക്കുകയായിരുന്നു. 38 റണ്‍സാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് നേടിയത്.
കരുതലോടെയാണ് ഓസ്ട്രേലിയ ആദ്യ സെഷനെ സമീപിച്ചത്. ആദ്യ പതിനൊന്ന് ഓവറുകളില്‍ നിന്ന് വെറും 14 റണ്‍സാണ് ഇരുവരും നേടിയത്. പിന്നീടെ മെല്ലെ രണ്ട് പേരും സ്കോറിംഗിനു വേഗത വരുത്തുകയായിരുന്നു. പിന്നീടുള്ള 16 ഓവറില്‍ നിന്ന് 84 റണ്‍സാണ് വാര്‍ണറും ബാന്‍ക്രോഫ്ടും ചേര്‍ന്ന് നേടിയത്. ആദ്യ സെഷന് പൂര്‍ണ്ണമായും ഓസ്ട്രേലിയയ്ക്ക് മേല്‍ക്കൈ നേടാനാകുമെന്ന് കരുതിയ നിമിഷത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിനു ആശ്വാസമായി വെറോണ്‍ ഫിലാന്‍ഡര്‍ വിക്കറ്റ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial