രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ, ബാന്‍ക്രോഫ്ടിനു അര്‍ദ്ധ ശതകം

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡര്‍ബന്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഓസ്ട്രേലിയ. ഡേവി‍ഡ് വാര്‍ണര്‍(28), ഉസ്മാന്‍ ഖ്വാജ(6), കാമറൂണ്‍ ബാന്‍ക്രോഫ്ട്(53) എന്നിവരെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഓസ്ട്രേലിയ 112/3 എന്ന നിലയിലാണ്. സ്റ്റീവന്‍ സ്മിത്ത്(16*), ഷോണ്‍ മാര്‍ഷ്(4*) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സിലെ പോലെ കേശവ് മഹാരാജ് തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. മഹാരാജ് രണ്ട് വിക്കറ്റും റബാഡ ഒരു വിക്കറ്റുമാണ് നേടിയത്. ലഞ്ചിനു തൊട്ടു മുമ്പാണ് കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 351 റണ്‍സിനു പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയെ 162 റണ്‍സിനു ഓസ്ട്രേലിയ എറിഞ്ഞിടുകയായിരുന്നു. മത്സരത്തില്‍ 301 റണ്‍സിന്റെ ലീഡാണിപ്പോള്‍ ഓസ്ട്രേലിയയുടെ കൈവശമുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement