Site icon Fanport

റഹീമിന്റെ ഒറ്റയാൾ പോരാട്ടം, ശ്രീലങ്കയ്ക്ക് 239 വിജയ ലക്ഷ്യം

ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 238 റൺസ് നേടി. 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 238 റൺസ് നേടിയത്. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ശ്രീലങ്കയ്ക്ക് അധികം ബുദ്ധിമുട്ടില്ലാത്ത വിജയലക്ഷ്യമാണ് ലഭിച്ചത്.

ജയം മാത്രം ലക്ഷ്യം വെച്ചാണ് ടോസ്സ് നേടിയ ബംഗ്ലാദേശ് ഇന്നിറങ്ങിയത്. എന്നാൽ ആദ്യം തന്നെ ബംഗ്ലാ കടുവകൾക്ക് പിഴച്ചു. ക്യാപ്റ്റൻ തമീം 19 റൺസിനും സൗമ്യ സർക്കാർ 12 റൺസിനും മിഥൂൻ 11 റൺസിനും പുറത്തായി. ഒറ്റയ്ക്ക് പൊരുതുന്ന മുഷ്ഫിക്കർ റഹീമിന് പിന്തുണ നൽകിയത് മെഹ്ദി ഹസ്സൻ (43) മാത്രമാണ്. 110 പന്തുകളിൽ നിന്നുമാണ് റഹീം 98 റൺസ് നേടിയത്. പ്രദീപ്, ഉദാന, ധനഞ്ജയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. തൈജുൾ ഇസ്ലാമും ഷബീർ റഹ്മാനും റൺ ഔട്ട് ആവുകയായിരുന്നു.

Exit mobile version