മാറ്റങ്ങളില്ല, രണ്ടാം ടെസ്റ്റിനും ചരിത്ര വിജയം നേടിയ ടീം മതിയെന്ന് തീരുമാനിച്ച് ബംഗ്ലാദേശ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനു ആദ്യ ടെസ്റ്റിന്റെ സ്ക്വാഡ് തന്നെ മതിയെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സെപ്റ്റംബര്‍ 4നു ചിറ്റഗോംഗില്‍ ആരംഭിക്കുന്ന ടെസ്റ്റിനുള്ള ടീമില്‍ മാറ്റങ്ങളൊന്നും വേണ്ട എന്ന തീരുമാനം ബോര്‍ഡ് ഇന്നാണ് കൈക്കൊണ്ടത്. ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച വിജയമാണ് ഇന്ന് ധാക്കയില്‍ ആതിഥേര്‍ നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ആദ്യത്തെ വിജയമാണ് ഇന്ന് ബംഗ്ലാദേശ് ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തമാക്കിയത്. 20 റണ്‍സിന്റെ വിജയം നേടിയ ടീമിന്റെ വിജയശില്പി ഷാകിബ് അല്‍ ഹസന്‍ ആയിരുന്നു. ഡേവിഡ് വാര്‍ണറുടെ ശതകം ഭീഷണിയായി തോന്നിയെങ്കിലും ഷാകിബ് അല്‍ ഹസനും തൈജുല്‍ ഇസ്ലാമും ചേര്‍ന്ന് ടീമിനെ ചരിത്ര നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആഴ്സണലിന്റെ ഗിബ്സ് 7 മില്യണ് വെസ്റ്റ് ബ്രോമിൽ
Next articleഓട്ടിസ് ഗിബ്സണ്‍ ദക്ഷിണാഫ്രിക്കയുടെ പുതിയ കോച്ച്