Site icon Fanport

രണ്ടാം ടി20യിൽ എട്ട് വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിൽ എട്ട് വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്. ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്ത് 165/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് 18.1 ഓവറിൽ 170/2 എന്ന സ്കോര്‍ നേടി വിജയം കൊയ്തു. മത്സരത്തിൽ തേര്‍ഡ് അമ്പയര്‍ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബംഗ്ലാദേശിന്റെ സ്കോര്‍ 28ൽ നിൽക്കെ സൗമ്യ സര്‍ക്കാരിനെ ഓൺ ഫീൽഡ് അമ്പയര്‍ ഔട്ടി വിധിച്ചുവെങ്കിലും തേര്‍ഡ് അമ്പയര്‍ തീരുമാനം തിരുത്തുവാന്‍ ആവശ്യപ്പെട്ടു. വീഡിയോ റിപ്ലേയിൽ സ്പൈക്ക് കണ്ടുവെങ്കിലും അത് തന്റെ തീരുമാനത്തെ സ്വാധീക്കുവാന്‍ വേണ്ടതല്ലെന്ന നിലപാടാണ് മൂന്നാം അമ്പയര്‍ കൈക്കൊണ്ടത്.  വിവാദമായ അമ്പയറിംഗ് തീരുമാനത്തിന് ശേഷം ബംഗ്ലാദേശിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് 40 റൺസ് കൂടി നേടിയിരുന്നു.

Bangladesh

ലങ്കന്‍ നിരയിൽ ആര്‍ക്കും തന്നെ വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ 37 റൺസ് നേടിയ കമിന്‍ഡു മെന്‍ഡിസ് ആണ് ടോപ് സ്കോറര്‍. കുശൽ മെന്‍ഡിസ് 36 റൺസും ആഞ്ചലോ മാത്യൂസ് 32 റൺസും നേടി.

ബംഗ്ലാദേശിന് വേണ്ടി നജ്മുള്‍ ഹൊസൈന്‍ ഷാന്റെ 53 റൺസുമായി പുറത്താകാതെ നിന്ന് ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റൺ ദാസ് 36 റൺസും തൗഹിദ് ഹൃദോയ് 32 റൺസും നേടി.

Exit mobile version