Garyballance

വെസ്റ്റിന്‍ഡീസിനെ വട്ടംകറക്കി സിംബാബ്‍വേ വാലറ്റം, ഗാരി ബല്ലാന്‍സിന് ശതകം

ഗാരി ബല്ലാന്‍സും സിംബാബ്‍വേ വാലറ്റവും കളം നിറഞ്ഞാടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് ബൗളിംഗിന് തലവേദനയായി സിംബാബ്‍വേയുടെ ആദ്യ ഇന്നിംഗ്സ്. ഒരു ഘട്ടത്തിൽ 192/7 എന്ന നിലയിലേക്ക് തകര്‍ന്ന സിംബാബ്‍വേ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 379/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

135 റൺസ് എട്ടാം വിക്കറ്റിൽ ഗാരി ബല്ലാന്‍സും – ബ്രണ്ടന്‍ മാവുടയും നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ മേൽക്കൈ മത്സരത്തിൽ നഷ്ടപ്പെടുകയായിരുന്നു. മാവുട 56 റൺസ് നേടിയപ്പോള്‍ ബല്ലാന്‍സ് 137 റൺസുമായി പുറത്താകാതെ നിന്നു. റിച്ചാര്‍ഡ് എന്‍ഗാരാവയുമായി 38 റൺസ് പത്താം വിക്കറ്റിൽ കൂട്ടിചേര്‍ത്ത് നിൽക്കുമ്പോളാണ് സിംബാബ്‍വേ ഡിക്ലയര്‍ ചെയ്യുന്നത്. 19 റൺസാണ് എന്‍ഗാരാവ നേടിയത്.

രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസ് വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് നേടിയപ്പോള്‍ ടീമിന് 89 റൺസിന്റെ ലീഡാണുള്ളത്.

Exit mobile version