Picsart 22 10 04 12 56 14 634

പരിക്ക് മാറി തിരികെ എത്താൻ 2023 ആകും എന്ന് ബെയർസ്റ്റോ

ഗോൾഫ് കളിക്കുമ്പോൾ ഏറ്റ പരിക്ക് കാരണം ലോകകപ്പ് നഷ്ടമാലും എന്ന് ഉറപ്പായ ഇംഗ്ലീഷ് താരം ബെയർസ്റ്റോ തന്റെ പരിക്കിനെ കുറിച്ച് ഇന്ന് കൂടുതൽ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചു‌. ഇൻസ്റ്റഗ്രാമിൽ ഒരു നീളൻ പോസ്റ്റുമായാണ് ബെയർസ്റ്റോ തന്റെ വിഷമം പങ്കുവെച്ചു.

കാലിൽ ഫൈബുലയിൽ 3 പൊട്ടലുകൾ ഉണ്ട് എന്ന് ബെയർസ്റ്റോ പറഞ്ഞു. ലിഗമന്റിനും കണക്കാലിനും എല്ലാം പരിക്കുകൾ ഉണ്ടെന്നും താരം അറിയിച്ചു. സർജറികഴിഞ്ഞ് 3 ആഴ്ചയായി എന്നും പുരോഗതികൾ ഉണ്ടെന്നും താരം വ്യക്തമാക്കി.

അടുത്ത രണ്ട് ആഴ്ച നിർണായകം ആണെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ ഒരു മത്സരത്തിലും താൻ ഉണ്ടാകും എന്ന് കരുതുന്നില്ല. 2023-ൽ ആകും തിരികെ കളത്തിൽ എത്തുക എന്നും ബെയർസ്റ്റോ പറഞ്ഞു. എല്ലായ്പ്പോഴും തനിക്ക് ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായും‌. ബെയർസ്റ്റോ കുറിച്ചു.

Exit mobile version