Picsart 23 04 14 11 06 08 456

ന്യൂസിലൻഡിന് എതിരെ താനും റിസുവാനും തന്നെ ഓപ്പൺ ചെയ്യും, പരീക്ഷണമില്ല എന്ന് ബാബർ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ മുഹമ്മദ് റിസ്വാൻ തന്നെയാകും തന്റെ ഓപ്പണിംഗ് പങ്കാളി പാകിസ്ഥാൻ നായകൻ ബാബർ അസം വ്യക്തമാക്കി. ഓപ്പണിംഗ് ജോഡിയിൽ പരീക്ഷണം നടത്താൻ നിലവിൽ പദ്ധതിയില്ല എന്നും. റിസ്വാനുമായുള്ള എന്റെ ഓപ്പണിംഗ് പങ്കാളിത്തം ഞങ്ങൾ തുടരും എന്നുൻ ബാബർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഓപ്പണിംഗിൽ മാറ്റമില്ല. അതിനു ശേഷം ബാറ്റിംഗ് ഓർഡറിൽ ഏത് നമ്പറിന് ഏത് കളിക്കാരനാണ് അനുയോജ്യമെന്ന് ഞങ്ങൾ തീരുമാനിക്കും. ഇന്ന് രാത്രി പരിശീലനത്തിന് ശേഷം ആദ്യ ടി20യിലെ പ്ലേയിംഗ് ഇലവനെ ഞങ്ങൾ പ്രഖ്യാപിക്കും. ബാബർ പറഞ്ഞു. പുതിയ യുവതാരങ്ങൾ ഏത് റോൾ കളിക്കാനും പ്രാപ്തർ ആണെന്നും ബാബർ പറഞ്ഞു. അഫ്ഘാനിസ്ഥാൻ പര്യടനത്തിൽ പാകിസ്താൻ പല പരീക്ഷണങ്ങളുൻ നടത്തി എങ്കിലും അതെല്ലാം പരാജയപ്പെടുകയും പാകിസ്താന് പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു.

Exit mobile version