Site icon Fanport

പാകിസ്താൻ കോച്ചിന്റെ ജോലിയും പോകും, ബാബറിന്റെ ക്യാപ്റ്റൻസിക്കും ഭീഷണി

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ തലപ്പത്ത് നിരവധി അഴ്ച്ചു പണികൾക്ക് സാധ്യത. കഴിഞ്ഞ ദിവസം പി സി ബി ചെയർമാൻ റമിസ് രാജയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇനി അടുത്ത സ്ഥാനം തെറിക്കുക പാകിസ്താൻ കോച്ച് സഖ്ലെയിൻ മുസ്താഖിന്റെ ആകും എന്നാണ് സൂചന. ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയോടെ മുസ്താഖിനെ പാകിസ്താൻ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റും എന്ന് റിപ്പോർട്ടുകൾ വരുന്നു.

ബാബർ 22 12 22 03 07 26 997

ഡിസംബർ 26 മുതൽ ആണ് പാകിസ്താൻ ന്യൂസിലൻഡ് പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരക്ക് ശേഷം ബാബർ അസത്തിന്റെ ടെസ്റ്റ് ക്യാപ്റ്റൻസിയും മാറിയേക്കും. ബാബറിന്റെ വൈറ്റ് ബോളിൽ ക്യാപ്റ്റൻ ആക്കി നിലനിർത്താനും ടെസ്റ്റിൽ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റാനും ആണ് പാകിസ്താൻ ആലോചിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഏറ്റ 3-0ന്റെ പരാജയത്തിനു ശേഷം ബാബർ ആസം വലിയ പ്രതിരോധത്തിലാണ്‌

Exit mobile version