
തന്റെ കന്നി ടി20 ശതകം നഷ്ടമായതില്‍ അതിയായ സങ്കടമുണ്ടെന്ന് പറഞ്ഞ് ബാബര്‍ അസം. വിന്‍ഡീസിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ 97 റണ്‍സാണ് ബാബര്‍ അസം നേടിയത്. പുറത്താകാതെ നിന്ന അസമിനു അവസാന ഓവറുകളില്‍ വേണ്ടത്ര വിധത്തില്‍ ബാറ്റ് വീശാനായില്ല എന്നതാണ് ശതകം നഷ്ടമാകാന്‍ കാരണമായത്. ചില പന്തുകള്‍ ബൗണ്ടറി കടത്താനായില്ല, അതാണ് ശതകം നഷ്ടമാകാന്‍ കാരണമായതെന്ന് ബാബര്‍ അസം പറഞ്ഞു.
ഇക്കഴിഞ്ഞ പിഎസ്എല്‍ സീസണില്‍ വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് നടത്താന്‍ സാധിക്കാത്തതില്‍ പഴി കേട്ട താരമാണ് ബാബര്‍ അസം. കറാച്ചി കിംഗ്സിനു വേണ്ടി അഞ്ച് അര്‍ദ്ധ ശതകം നേടിയെങ്കിലും അതില്‍ ഒരിന്നിംഗ്സില്‍ മാത്രമാണ് മികച്ച സ്ട്രൈക്ക് റേറ്റ് അസമിനു നേടാനായത്. പലപ്പോഴും ടീമിന്റെ വിജയത്തില്‍ ഈ അര്‍ദ്ധ ശതകങ്ങള്‍ക്ക് ഒരു സ്വാധീനവുമുണ്ടായിരുന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial