Site icon Fanport

ബാബർ അസം വീണ്ടും പാകിസ്താൻ ക്യാപ്റ്റൻ ആകുമെന്ന് റിപ്പോർട്ടുകൾ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുൻ ക്യാപ്റ്റൻ ബാബർ അസമിനെ വീണ്ടും ക്യാപ്റ്റൻ ആക്കുമെന്ന് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ ക്യാപ്റ്റന്മാരായ ഷാൻ മസൂദിൻ്റെയും ഷഹീൻ ഷാ അഫ്രീദിയുടെയും ക്യാപ്റ്റൻസിയിൽ ഉള്ള വിശ്വാസം പി സി ബിക്ക് നഷ്ടമായതായാണ് റിപ്പോർട്ടുകൾ വരുന്നത്. ടി20 ലോകകപ്പിനു മുന്നേ ബാബർ അസം വീണ്ടും ക്യാപ്റ്റൻസി റോളിൽ എത്തും എന്നാണ് സൂചനകൾ.

ബാബർ 23 09 15 01 53 02 922

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പുറത്തായതിനു പിന്നാലെ ആയിരുന്നു പാകിസ്താൻ ബാബർ അസമിനെ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഷഹീൻ അഫ്രീദിയെ വൈറ്റ് ബോൾ ക്യാപ്റ്റൻ ആയും ഷാൻ മസൂദ് ടെസ്റ്റ് ക്യാപ്റ്റൻ ആയും നിയമിക്കപ്പെട്ടിരുന്നു.

Exit mobile version