Site icon Fanport

ബാബർ അസമിന്റെ മോശം ഫോം തുടരുന്നു

പാകിസ്താൻ മുൻ ക്യാപ്റ്റൻ ബാബർ അസം അദ്ദേഹത്തിന്റെ മോശം ഫോമിൽ തുടരുകയാണ്. ഇന്ന് ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഇന്നിങ്സിലും തിളങ്ങാൻ ബാബറിന് ആയില്ല. 23 റൺസ് എടുത്ത് നിൽക്കെ ഇന്ന് ബാബർ പുറത്തായി. ഇതോടെ അർധ സെഞ്ച്വറി നേടാൻ ആകാതെ ഒരു ടെസ്റ്റ് പരമ്പരയിൽ കൂടെ ബാബർ കടന്നു പോവുകയാണ്. 2023 ആരംഭിച്ച ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു അർധ സെഞ്ച്വറി പോലും ബാബർ അസമിന് നേടാൻ ആയിട്ടില്ല.

ബാബർ 24 01 03 09 03 26 438

ക്യാപ്റ്റൻസി മാറിയാൽ ബാബർ ഫോമിലേക്ക് തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കപ്പെട്ടത് എങ്കിലും അത് ഉണ്ടായില്ല. ബാബർ ഓസ്ട്രേലിയക്ക് എതിരായ ഈ പരമ്പരയിൽ 6 ഇന്നിങ്സിൽ നിന്ന് ആകെ 126 റൺസ് ആണ് നേടിയത്. 21 മാത്രമാണ് ശരാശരി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയ 41 റൺസ് ആണ് അദ്ദേഹത്തിന്റെ ടോപ് സ്കോറർ.

Exit mobile version