Site icon Fanport

“ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളാണ് ബാബർ അസം”

പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് സംസാരിക്കുകയായിരുന്നു അസ്ഹർ അലി. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തിന്റേയും വിരാട് കോഹ്‌ലിയുടെയും പേരിനൊപ്പം നിൽക്കാൻ താരത്തിന് കഴിയുമെന്നും അസ്ഹർ അലി പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെസ്റ്റിൽ താരത്തിന്റെ പ്രകടനം വളരെ മികച്ചതാണെന്നും അസ്ഹർ അലി പറഞ്ഞു.

ബാബർ അസമിന്റെ ആദ്യ കാലഘട്ടത്തിൽ താരം ഒരു വൈറ്റ് ബോൾ ക്രിക്കറ്ററായാണ് അറിയപെട്ടതെന്നും എന്നാൽ ഇപ്പോൾ ടെസ്റ്റിലും താരത്തിന് കളിക്കാനാവുമെന്ന വെല്ലുവിളി ഏറ്റെടുത്തെന്നും അസ്ഹർ അലി പറഞ്ഞു. ബാബർ അസം പാകിസ്ഥാൻ ടീമിന് വളരെയധികം വേണ്ടപ്പെട്ട താരമാണെന്നും സമ്മർദ്ദങ്ങൾ ഇല്ലാതെ അസ്ഹർ അലി തന്റെ പ്രകടനം ആസ്വദിച്ച് കളിക്കണമെന്ന് തന്റെ ആഗ്രഹമെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.

Exit mobile version