Picsart 24 02 21 17 34 34 501

ഏറ്റവും വേഗത്തിൽ ടി20യിൽ 10000 റൺസ് എടുക്കുന്ന താരമായി ബാബർ അസം

ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് നേടുന്ന താരമായി ബാബർ അസം മാറി. ഇന്ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരത്തിൽ കറാച്ചി കിംഗ്‌സിനെതിരായ മത്സരത്തിൽ പെഷവാർ സാൽമിക്ക് വേണ്ടി കളിക്കുമ്പോഴാണ് ബാബർ ഈ റെക്കോർഡ് പിന്നിട്ടത്. ബാബർ ഇന്ന് 51 പന്തിൽ നിന്ന് 72 റൺസ് അടിച്ചിരുന്നു.

ഗെയ്ലിന്റെ റെക്കോർഡ് ആണ് ബാബർ മറികടന്നത്.
2017-ൽ രാജ്‌കോട്ടിൽ നടന്ന ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആർസിബി) വേണ്ടി കളിക്കുന്നതിനിടെ തൻ്റെ 285-ാം ഇന്നിംഗ്‌സിൽ ആണ് ക്രിസ് ഗെയ്‌ൽ തന്റെ പത്തായിരം റണ്ണിൽ എത്തിയിരുന്നത്.

ബാബർ ആകട്ടെ 271-ാം ഇന്നിംഗ്‌സിലാണ് പത്തായിരം റൺസിൽ എത്തിയത്. 299 ഇന്നിംഗ്സിൽ 10000 എടുത്ത കോഹ്ലിയും, 303 ഇന്നിംഗ്‌സുകളിൽ 10000 ഡേവിഡ് വാർണറും പട്ടികയിൽ മൂന്നും നാലും സ്ഥാനത്താണ്.

Fastest to 10K runs in T20s

Babar Azam – 271 innings
Chris Gayle – 285 innings
Virat Kohli – 299 innings
David Warner – 303 innings

Exit mobile version