Picsart 24 04 09 00 33 22 895

അസ്ഹർ മഹ്മൂദിനെ പാകിസ്താൻ പരിശീലകനായി നിയമിച്ചു

മുൻ ഓൾറൗണ്ടർ അസ്ഹർ മഹ്മൂദിനെ പാകിസ്താൻ പരിശീലകനായി നിയമിച്ചു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി അസ്ഹർ മഹ്മൂദ് പ്രവർത്തിക്കും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഈ നിയമനം ഔദ്യോഗികമായി അറിയിച്ചു.

ഏപ്രിൽ 18 മുതൽ ഏപ്രിൽ 27 വരെ ആണ് പാകിസ്താൻ ന്യൂസിലൻഡ് പരമ്പര നടക്കുക. റാവൽപിണ്ടിയിലും ലാഹോറിലും ആകും മത്സരങ്ങൾ നടക്കുക. ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ആളാണ് അസ്ഹർ മഹ്മൂദ്.

164 അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016 മുതൽ 2019 വരെ പാകിസ്താൻ ബൗളിംഗ് കോച്ചായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

മൊഹമ്മദ് യൂസഫ് ബാറ്റിംഗ് പരിശീലകനാകും, സയീദ് അജ്മൽ സ്പിൻ ബൗളിംഗ് പരിശീലകനായി തുടരും. വഹാബ് റിയാസിനെ സീനിയർ ടീം മാനേജരായും നിയമിച്ചു.

Exit mobile version