Site icon Fanport

476/4 എന്ന നിലയിൽ പാക്കിസ്ഥാൻ ഡിക്ലയര്‍ ചെയ്തു

ഓസ്ട്രേലിയയ്ക്കെതിരെ റാവൽപിണ്ടി ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 476/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാൻ. ഓസ്ട്രേലിയ ഒരു ഓവര്‍ കളിച്ച് വിക്കറ്റ് നഷ്ടമില്ലാതെ അഞ്ച് റൺസ് നേടിയിട്ടുണ്ട്. 5 റൺസ് നേടി ഉസ്മാന്‍ ഖവാജയും റണ്ണൊന്നുമെടുക്കാതെ ഡേവിഡ് വാര്‍ണറുമാണ് ക്രീസിലുള്ളത്.

185 റൺസ് നേടിയ അസ്ഹര്‍ അലിയും 157 റൺസ് നേടിയ ഇമാം-ഉള്‍-ഹക്കുമാണ് പാക്കിസ്ഥാനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ബാബര്‍ അസം 36 റൺസ് നേടി പുറത്തായപ്പോള്‍ 29 റൺസുമായി മുഹമ്മദ് റിസ്വാന്‍ പുറത്താകാതെ നിന്നു. 44 റൺസ് നേടിയ അബ്ദുള്ള ഷഫീക്ക് ആണ് പാക്കിസ്ഥാന് വേണ്ടി റൺസ് കണ്ടെത്തിയ മറ്റൊരു താരം.

Exit mobile version