ഫവദ് അലമിനും അസ്ഹര്‍ അലിയ്ക്കും അര്‍ദ്ധ ശതകം, പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോര്‍

കറാച്ചി ടെസ്റ്റിന്റെ രണ്ടാം ദിവസം ബാറ്റിംഗ് പുരോഗമിക്കുമ്പോള്‍ പാക്കിസ്ഥാന്‍ മികച്ച നിലയില്‍. 33/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ അഞ്ചാം വിക്കറ്റില്‍ നേടിയ 94 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 121 റണ്‍സിലേക്ക് നീങ്ങുകയായിരുന്നു.

Keshavmaharaj

51 റണ്‍സ് നേടിയ അസ്ഹര്‍ അലിയെ പുറത്താക്കി കേശവ് മഹാരാജ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ഫവദ് അലം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 66 ഓവറുകള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 145/5 എന്ന നിലയിലാണ്. 50 റണ്‍സുമായി ഫവദും 15 റണ്‍സ് നേടി മുഹമ്മദ് റിസ്വാനുമാണ് ക്രീസിലുള്ളത്.

Exit mobile version