
അസ്ഹര്‍ അലിയെയും അസാദ് ഷഫീക്കിനെയും കൗണ്ടി കളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് മിക്ക് ആര്‍തര്‍. മിസ്ബ ഉള് ഹക്ക്, യൂനിസ് ഖാന് എന്നിവരുടെ വിടവ് നികത്തേണ്ട ചുമതലയില്‍ ഭൂരിഭാഗവും വഹിക്കേണ്ടി വരിക ഈ താരങ്ങളാണെന്നതിനാല്‍ കൗണ്ടിയില്‍ കളിച്ചിവര് ശീലിക്കേണ്ടതുണ്ടെന്നാണ് പാക് കോച്ച് മിക്കി ആര്‍തര്‍ പറയുന്നത്. സോമര്‍സെറ്റും സറേയും മാറ്റ് റെന്ഷായ്ക്കും വിരാട് കോഹ്ലിയ്ക്കും പകരം താരങ്ങളെ തേടുന്നതിനാല്‍ ഇരുവര്‍ക്കും കൗണ്ടി കളിക്കുക പെട്ടെന്ന് സാധ്യമാകുമെന്നും ആര്‍തര്‍ പറഞ്ഞു.
ചെറിയ കാലത്തേക്കാണെങ്കിലും ഇരുവര്‍ക്കും അതിനു സാധ്യമായാല്‍ താരങ്ങള്‍ക്കും പാക്കിസ്ഥാനും അതിന്റെ ഗുണമുണ്ടാകുമെന്നാണ് ആര്‍തര്‍ പറയുന്നത്. അയര്‍ലണ്ടില്‍ പരമ്പര ജയിച്ചുവെങ്കിലും ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ശേഷം പാക്കിസ്ഥാന് പരമ്പര ജയിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകുകയായിരുന്നു. ബാറ്റ്സ്മാന്മാരുടെ പരാജയമായിരുന്നു ടീമിനു തിരിച്ചടിയായത്.
അസ്ഹര്‍ അലിയും അസാദ് ഷഫീക്കും മികച്ച താരങ്ങളാണ്. അസാദ് ഈ ടൂറില്‍ മികച്ച് നിന്നപ്പോള്‍ അസ്ഹര്‍ അത്ര മികവ് പുലര്‍ത്തിയില്ല എന്ന് വേണം പറയുവാന്‍. എന്നാലും ലോകത്തെ 10 മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ഒരാളാണ് അസ്ഹര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു അര്‍തര്‍ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial