Axarpatel

ഡ്യൂവിനെ അതിജീവിക്കുവാനുള്ള ബൗളിംഗ് തന്ത്രം ഫലിച്ചു – അക്സര്‍ പട്ടേൽ

ഡ്യൂവിനെ നെഗേറ്റ് ചെയ്യുവാനായി താന്‍ സ്റ്റംപ് ടു സ്റ്റംപ് ബൗള്‍ ചെയ്യുക എന്ന കാര്യമാണ് പാലിച്ച് പോന്നതെന്ന് പറഞ്ഞ് ഓസ്ട്രേലിയയ്ക്കെതിരെ റായ്പൂര്‍ ടി20യിലെ കളിയിലെ താരമായി മാറിയ അക്സര്‍ പട്ടേൽ.

തന്നെ ഓസീസ് ബാറ്റര്‍മാര്‍ കടന്നാക്രമിച്ചാലും സ്റ്റംപ് ടു സ്റ്റംപ് പന്തെറിയുവാനായിരുന്നു തന്റെ ലക്ഷ്യമെന്നും താന്‍ വീട്ടിൽ വിശ്രമത്തിലായിരുന്നപ്പോള്‍ പരീക്ഷിച്ച പല കാര്യങ്ങളും ഇന്ന് ഉപകാരപ്പെട്ടുവെന്നും അക്സര്‍ പട്ടേൽ കൂട്ടിചേര്‍ത്തു.

താന്‍ ഇടവേള സമയത്ത്(പരിക്ക് ഏറ്റ സമയത്ത്) സ്വയം മെച്ചപ്പെടുവാനും ബൗളിംഗിൽ വേരിയേഷനുകള്‍ കൊണ്ടുവരുവാനുമാണ് ശ്രമിച്ചതെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച് നിൽക്കുവാന്‍ അത് ഏറെ ആവശ്യമാണെന്നും താരം കൂട്ടിചേര്‍ത്തു.

തന്റെ നാലോവറിൽ വെറും 16 റൺസ് മാത്രം വിട്ട് നൽകിയാണ് അക്സര്‍ പട്ടേൽ മൂന്ന് വിക്കറ്റ് നേടിയത്.

Exit mobile version