Site icon Fanport

രണ്ടാം ടെസ്റ്റിൽ അക്സർ പട്ടേൽ കളിക്കാൻ സാധ്യത

രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം സ്പിന്നറായി അക്സർ പട്ടേൽ ടീമിൽ എത്താൻ സാധ്യത. ആദ്യ ടെസ്റ്റിൽ നദീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നദീമിന് പകരക്കാരനായാകും അക്സർ എത്തുക. ആദ്യ ടെസ്റ്റിൽ അക്സർ കളിക്കുമെന്നാണ് കരുതിരുന്നത് എന്നാൽ മുട്ടിനേറ്റ പരിക്ക് കാരണം താരത്തെ പരിഗണിച്ചില്ല. ഫെബ്രുവരി 13നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

അക്സർ പട്ടേൽ ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടില്ല. എന്നാൽ ഇന്ത്യക്കായി 38 ഏകദിനവും 11 T20യും അക്സർ മുമ്പ് കളിച്ചിട്ടുണ്ട്. കുൽദീപ് ഒരിക്കൽ കൂടെ പുറത്തിരിക്കേണ്ടി വരും എന്നും ഈ വാർത്തകൾ സൂചന നൽകുന്നു.

Exit mobile version