കൂറ്റന്‍ ജയം നേടി ഇന്ത്യ എ, ഫൈനല്‍ കടമ്പയില്‍ എതിരാളികള്‍ ഇംഗ്ലണ്ട് ലയണ്‍സ്

- Advertisement -

വിന്‍ഡീസ് എ യ്ക്കെതിരെ 203 റണ്‍സിന്റെ പടുകൂറ്റന്‍ ജയവുമായി ഇന്ത്യന്‍ യുവനിര. ഇന്ന് നടന്ന അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 354 റണ്‍സാണ് നേടിയത്. 6 വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്കായി ഹനുമന വിഹാരി(147), പൃഥ്വി ഷാ(102) എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 151 റണ്‍സ് മാത്രമേ നേടാനായുള്ളു. 37.4 ഓവറില്‍ ഇന്ത്യ വിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കുകയായിരുന്നു.

അക്സര്‍ പട്ടേല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചഹാര്‍ രണ്ടും വിജയ് ശങ്കര്‍, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ചന്ദര്‍പോള്‍ ഹേംരാജ് 43 റണ്‍സുമായി വിന്‍ഡീസിന്റെ ടോപ് സ്കോറര്‍ ആയി. സുനില്‍ അംബ്രിസ് 32 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement