അക്സര്‍ മടങ്ങിയെത്തുന്നു, ജഡേജയ്ക്ക് സ്ഥാനമില്ല

പരമ്പര സ്വന്തമാക്കിയ ഇന്ത്യ അവസാന രണ്ട് ഏകദിനങ്ങളിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഏക മാറ്റമാണ് ടീമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പ്രഖ്യാപിച്ച ടീമില്‍ ഉണ്ടായിരുന്ന അക്സര്‍ പട്ടേലിനെ പരിക്ക് മാറിയതിനാല്‍ ടീമില്‍ തിരിച്ചുള്‍പ്പെടുത്തിയിട്ടുണ്ട്. അക്സറിനു പരിക്കേറ്റപ്പോള്‍ ടീമിലുള്‍പ്പെടുത്തിയ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയിട്ടുണ്ട്.

രവീന്ദ്ര ജഡേജയ്ക്കും അശ്വിനും വിശ്രമം അനുവദിച്ചതാണെന്നായിരുന്നു സെലക്ടര്‍മാര്‍ പരമ്പര ആരംഭിക്കുന്നതിനു മുമ്പ് നല്‍കിയ വിശദീകരണം. എന്നാല്‍ അക്സര്‍ പട്ടേലിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായി ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ താരത്തെ പരിഗണിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 29 മുതൽ
Next articleതായ്ലൻഡിലെ ബാൻ കഴിഞ്ഞ് പോപോവിച് വരുന്നു; പൂനെ സിറ്റിയുടെ പരിശീലകനായി