ഡര്‍ഹമ്മില്‍ ചേര്‍ന്ന് അക്സര്‍ പട്ടേല്‍

കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ 2 ടീമായ ഡര്‍ഹമുമായി കരാറില്‍ ഏര്‍പ്പെട്ട് അക്സര്‍ പട്ടേല്‍. ഡര്‍ഹമ്മുമായി 6 മത്സരങ്ങള്‍ക്കാണ് അക്സര്‍ കരാറൊപ്പിട്ടിരിക്കുന്നത്. ഓഗസ്റ്റ് 19നു ഗ്ലാമോര്‍ഗനുമായുള്ള ആദ്യ മത്സരത്തിനു അക്സര്‍ തന്റെ കൗണ്ടി അരങ്ങേറ്റം നടത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. നോര്‍ത്താംപ്ടണ്‍, സസ്സെക്സ്, മിഡില്‍സെക്സ്, ലെസെസ്റ്റര്‍, വാര്‍വിക്ഷയര്‍ എന്നിവരാണ് അക്സറിന്റെ മറ്റു എതിരാളികള്‍.

ന്യൂസിലാണ്ട് താരം ടോം ലാഥം ഡര്‍ഹമ്മുമായുള്ള കരാര്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വേളയിലാവും അക്സര്‍ പട്ടേല്‍ ടീമിനൊപ്പം ചേരുക. ഏകദിനത്തില്‍ ബൗളിംഗില്‍ 14ാം റാങ്കിലുള്ള താരമാണ് അക്സര്‍ പട്ടേല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleധവാനെ കൈവിട്ട് രഹാനെ, അവസരം ഉപയോഗപ്പെടുത്തി ധവാന്‍ ഹൈദ്രാബാദിനെ വിജയത്തിലേക്ക് നയിച്ചു
Next articleമിനേർവ ഗോൾകീപ്പർ രക്ഷിത് ഈസ്റ്റ് ബംഗാളിലേക്ക്