
ദക്ഷിണാഫ്രിക്കയിലേക്കുള്ള തങ്ങളുടെ എ ടീമിന്റെ പര്യടനം ഉപേക്ഷിച്ചതിനു പിന്നാലെ ബംഗ്ലാദേശ് പരമ്പരയും ബഹിഷ്കരിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. നിലവില്‍ നിലനില്‍ക്കുന്ന വേതന സംബന്ധമായ അവ്യക്തതയാണ് ഈ ഭീഷണിയ്ക്ക് പിന്നില്‍. ഇന്നലെ സിഡ്നിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു സാധ്യത ചിലപ്പോള്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
എന്നാല്‍ താരങ്ങള്‍ ഓഗസ്റ്റ് 10നു ആരംഭിക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുവെങ്കിലും ഒരു ഒത്തുതീര്പ്പിലെത്തുന്നില്ലെങ്കില് പരമ്പരയുമായി സഹകരിക്കേണ്ട തീരുമാനത്തിലെത്തിയിരിക്കുന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്. ജൂണ്‍ 30നായിരുന്നു വേതന സംബന്ധിയായ ചര്‍ച്ചകള്‍ക്കായി ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ച അന്തിമ കാലാവധി. ഏകദേശം 230 ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളാണ് നിലവില്‍ കരാറിനു പുറത്തായി നില്‍ക്കുന്നത്.
ഓസ്ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റ് 22നാണ് ആരംഭിക്കേണ്ടത്. ദ്വിദിന പരിശീലന മത്സരമാണ് ടീം ആദ്യമായി ബംഗ്ലാദേശില്‍ കളിക്കേണ്ട മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial