ഓസ്ട്രേലിയന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിക്കാന്‍ സാധ്യത

- Advertisement -

നിലവില്‍ നിലനില്‍ക്കുന്ന വേതന വിഷയത്തില്‍ ഇതുവരെ ഒരു പരിഹാരവും കണ്ടെത്താനാകാത്ത സ്ഥിതിയില്‍ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ഉറപ്പിച്ച് ഓസ്ട്രേലിയ ‘എ’ താരങ്ങള്‍. വരും ദിവസങ്ങളില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷനും തമ്മിലുള്ള ചര്‍ച്ചകളില്‍ തീരുമാനമാകുന്നില്ലെങ്കില്‍ പരമ്പര ബഹിഷ്കരിക്കുവാനാണ് ക്രിക്കറ്റ് താരങ്ങളുടെ സംഘടനയുടെ തീരുമാനം.

ജൂണ്‍ 30നകം പുതിയ കരാര്‍ ഒപ്പുവയ്ക്കണമെന്ന ഉപാധി ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നോട്ട് വെച്ചിരുന്നുവെങ്കിലും താരങ്ങളാരും തന്നെ അതിനു മുതിര്‍ന്നിരുന്നില്ല. നിലവില്‍ 70 ആഭ്യന്തര താരങ്ങള്‍ മാത്രമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കരാറില്‍ നിന്ന് ലാഭിക്കുന്ന തുക തങ്ങളുടെ ഗ്രാസ്റൂട്ട് പ്രോഗ്രാമുകള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്ന് ആവര്‍ത്തിക്കുന്ന ക്രിക്കറ്റ് ഓസ്ട്രേലിയ, താരങ്ങളോടു ഈ മഹത് ലക്ഷ്യത്തിനു വേണ്ടി താരങ്ങള്‍ ചെറിയ ത്യാഗത്തിനു തയ്യാറാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയാണ് പരമ്പരയില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement