Site icon Fanport

കൊറോണയെ പേടിയില്ല, കൈ കൊടുക്കുന്നത് തുടരുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം

ഓസ്‌ട്രേലിയൻ താരങ്ങൾ മറ്റു ടീമുകളിലെ താരങ്ങൾക്ക് കൈ കൊടുക്കുന്നത് തുടരുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ. ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര തുടങ്ങാനിരിക്കെയാണ് ഓസ്‌ട്രേലിയൻ പരിശീലകന്റെ പ്രഖ്യാപനം. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര ഏകപക്ഷീയമായി തോറ്റതിന്റെ പിന്നാലെയാണ് ഓസ്ട്രേലിയ ന്യൂസിലാൻഡ് പരമ്പരക്ക് ഇറങ്ങുന്നത്.

ഓസ്‌ട്രേലിയൻ താരങ്ങളുടെ കിറ്റിൽ ഹാൻഡ് സാനിറ്റൈസർ ഒരുപാട് ഉണ്ടെന്നും അതുകൊണ്ട് കൈ കൊടുക്കുന്നത് നിർത്തില്ലെന്നും ലാംഗർ വ്യക്തമാക്കി. നേരത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട് ശ്രീലങ്കൻ പര്യടനത്തിൽ കൈ കൊടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മെഡിക്കൽ ടീമിന്റെ നിർദേശ പ്രകാരമാണ് ഇത് ചെയ്യുന്നതെന്നും ജോ റൂട്ട് വ്യക്തമാക്കി.

Exit mobile version